Thursday, November 1, 2007

സ്ഫടിക ഹൃദയം

വേടന്റെയമ്പേറ്റ്പിടയും മുമ്പ്"മാനിഷാദ"


പാടാന്‍ മുനി വന്നില്ലല്ലോ।


നെഞ്ചില്‍ത്തറച്ചയമ്പ് വലിച്ചൂരി


വീണ്ടുമീച്ചോരയില്‍മുക്കി


ഞാനിന്ന് കവിതയെഴുതുന്നു।



പണ്ടു നീയെന്‍ തൊലിയു രി-


ഞ്ഞുണ്ടാക്കിയചെണ്ടയിങ്ങെടുക്കൂ,


എന്റെയീവാരിയെല്ലുക-


ളൂരിയതിലാഞ്ഞാഞ്ഞുകൊട്ടൂ


ഒന്നൂചിരിച്ചെന്റെയീ ചുണ്ടുകള്‍-


ക്കൊരുചുടുചുംബനം നല്കൂ......



പെണ്ണേ നിന്റെ പുന്‍ചിരിക്കാവി-


ല്ലെന്റെയീമുറിവുണക്കാന്‍,


എന്റെ കണ്ണുനീര്‍തുള്ളി വീണാല്‍


നിന്റെ മേലാകെയഗ്നിയാളിപ്പടരും



രേഖക്കിപ്പുറം കടക്കല്ലെ,


രാമന്‍ കരഞ്ഞാലുമേതു


താപസന്‍വന്നാലും


സീതേ കടക്കല്ലെരേഖ നീ വീണ്ടും।



പറയാനേറെയുണ്ട്


പാടാന്‍ കൊതിയുമുണ്ട്


പറഞ്ഞാലും തീരാത്ത കഥകളെത്ര


എത്രകേട്ടാലുംമതിവരാത്ത


പാട്ടിന്റെയീണമല്ലെ നീ।


എത്രവിരിഞ്ഞാലുമുള്ളാല്‍ക്കരയുന്ന


പൂവിന്റെമാനസമെന്റെസ്വന്തം






കരഞ്ഞാലും തീരാത്ത ദുഖങ്ങളോ


കരിങ്കല്ലുടക്കാന്‍ കരുത്തുള്ള


കരത്തിന്റെ ശക്തിയോയേതു


വേണം നിനക്കെന്തുവേണം।



നഗ്നത കാട്ടിയെന്നില്‍ നീ


തീ പടര്‍ത്താതെ കതിനക്കിട്ട


വഴിമരുന്നാണെന്റെ ഞരമ്പുകള്‍।


പെണ്ണേയെനിക്കറിയാമേഴുനിറങ്ങളും


നിന്റെ നെഞ്ചിലിരിക്കുംസ്ഫടികവും


കാമമാംധവളപ്രകാശം


നെഞ്ചിലൂടൊന്നുമിന്നിയാല്‍


നിന്റെയുള്ളില്‍പ്പതിക്കുംനിറങ്ങ-


ളേഴല്ലെഴുന്നൂറ്,ദേഹംപ്പകുക്കാനും


ശൃഗരിക്കാനുമെത്രപേര്‍


കൂടെസന്‍ചരിക്കാനുംവന്ചിക്കാനു-


മവസാനംവേള്‍ക്കാന്‍ മറ്റൊരുത്തന്‍.

എന്റെ സീതയിന്നെവിടെ-


യഞ്ചുപേരെപ്പോറ്റുന്നപാഞ്ചാലിക-


ളാണൂഴിമുഴുവന്‍।



ഹേ, കാളിദാസാ വരൂ


നമുക്കൊരു വേശ്യയുടെ കഥയെഴുതാം


ഡാവിന്ചിയിങ്ങുവന്നാലൊരുകുലടയുടെ-


ക്കൊലച്ചിരിക്യാന്‍വാസിലാക്കാം




എന്റെയുളിലെന്നേദിവ്യപ്രണയംവറ്റിവരണ്ടു


നിന്നെക്കുറിചുള്ളമോഹങ്ങ്ളുംമൃതമായ്


പിന്നെയെന്തിനോര്‍മ്മകള്‍ച്ചിറകു-


പ്പടര്‍ത്തിത്താഴ്ന്നിറങ്ങുന്നീമരുഭൂവില്‍ ?


പറന്നുപോകൂക്കഴുകാ മൃതമോഹങ്ങളൊന്നും


കൊത്തിപ്പറിക്കാതെ മാന്തിപ്പൊളിക്കാതെ


ഹേ കഴുകാക്കടന്നുപോകൂ പറന്നുപോകൂ।




4 comments:

Sherlock said...

സ്റ്റാന്‍ലി, കൊള്ളാം..പിന്നെ അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...

നഗ്ന്ത എന്നത് നഗ്നത എന്നു ഞാന്‍ തിരുത്തി വായിച്ചു..:)

Sherlock said...

സ്റ്റാന്‍ലി, കൊള്ളാം..പിന്നെ അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...

നഗ്ന്ത എന്നത് നഗ്നത എന്നു ഞാന്‍ തിരുത്തി വായിച്ചു..:)

SHAN ALPY said...

നല്ല പുതുമ
ഭാവുകങ്ങള്‍

STANLY VAKEEL said...

പ്രിയ ഷാന്‍,

രണ്‍ടു കമ്മെന്റ്സും വാഅയിച്ചു. നന്ദി. താങ്കളുടെ ബ്ലോഗ്ഗും നന്നായിരിക്കുന്നു. എല്ലാ മങളങ്ങളും.