Thursday, November 1, 2007

രാവില്‍ നിലാവില്‍

ഇനിയും വരുമെന്ന് വെറുതെ പറഞവള്‍
‍ഇതിലെയൊരിക്കല്‍ വന്നുപോയി
ഇനിയും കെടാത്ത പ്രതീക്ഷ വെച്ചുഞാന്‍
ഇവിടെയിങനെ കാത്തിരിപ്പൂ।

വര്‍ഷങളൊരുപാട് കഴിഞെങ്കിലും
ഓര്‍ക്കതിരിക്കാനാവില്ല നിന്നെ
പറയാതെ നീ പറഞ കര്യങളോര്‍-
ത്തുറങാതെ വെളുപ്പിച്ച രാത്രികളെത്ര

നീ വന്നുനില്ക്കയോയെന്റെ മുമ്പില്‍
‍രാവില്‍ നിലാവിലെന്‍ കിനാവില്‍
‍നീറുന്ന ഹൃദയംച്ചിരിച്ചുപോയോ
നേരിന്റെ നൊമ്പരം മാഞുപോയോ

1 comment:

ഏ.ആര്‍. നജീം said...

കഴിഞ്ഞെങ്കിലും :kazhinjenkilum
കാര്യങ്ങള്‍ :kaaryangngal
ഞ്ഞ, ങ്ങ, ശ്രദ്ധിച്ചല്ലോ...നല്ല കവിത, തുടര്‍ന്നും എഴുതുക