Sunday, October 28, 2007

ഒരു പ്രണയകവിത

കരകുര
-------

ഇന്നെന്തെയീ സന്ധ്യക്ക് പോകാന്‍ തിടുക്കം ?
എന്നെയീ വരും രാവിലീപ്പുഴവാക്കത്തൊറ്റക്കി-
രുത്താനൊരുക്കം ? ഇനിയുമീപ്പാട്ട്
കേള്‍ക്കുവാന്‍ നില്ക്കാതെ
വെറുതെ മാഞകലുവാന്‍ ഭാവം ?

നിലാവിനിയുമൊരുങിയിട്ടില്ല
രാപ്പാടിയും നിശാഗന്ധിയും
ഉറക്കമുണര്‍ന്നുമില്ല
മഞൊന്നു കനത്തില്ലതിനുമൂമ്പ-
തിനുമുമ്പ് ഭൂമിയെശപിച്ചു
പറക്കുമീപക്ഷികള്‍കൂടണയുന്നതിന്
‍മൂമ്പെന്റെപഴയകാമുകീയെന്നപോല്‍
കവിളുംത്തൂടുപ്പിച്ചു
വേഗം മടങുന്നതെന്തേ
സന്ധ്യേവേഗം മടങുന്നതെന്തേ?

പകലിന്റെയുഷ്ണഭാരങള്‍
‍മാറാപ്പിലാക്കിയ മണ്ണിന്റെ-
വിണ്ണിന്റെ സന്താനമേ
ചക്റവാളത്തിന്റെ സായൂജ്യമേ
നിന്നെകണ്‍കുളുര്‍ക്കെക്കണ്‍ടെന്റെ-
യുള്ളം തുളുബുന്ന തേങലായ് വിതുബുന്നൊ
രുത്തിയെക്കുറിച്ചിത്തിരിമോഹങള്‍
പൊതിഞിളംകാറ്റിന്റെ
കൈകളില്‍ കൊടുത്തോട്ടെ।

അവളെന്റെ പ്രിയസ്ഖി പ്രാണസഖി
അവളെന്‍ക്കിനാക്കളില്‍ പൂത്തുനിന്നോള്‍
കൊന്ചുന്നമൊഴിയും മിന്നുന്ന മുഖവും `
ദ്രുതചലനമിഴികളുമായ് വന്നെന്റെ-
യാത്മാവില്‍ തേങ്കനി കായ്ക്കുന്ന
വള്ളിയായ്പ്പടര്‍ന്നോള്‍.
കരകുര കരകുര കരകുര
എന്റെ ജീവിതമിന്നൊരുകരകുര
വിധിയാമൊരീ കൊച്ചുപൈതല്‍
പാഴ്ക്കടലാസില്‍ കോറിയിട്ട കരകുര
പ്രേമോത്സവത്തില്‍ ചുംബനത്തിന്റെ
പൂത്തിരി കത്തിച്ച് സ്വ്‌ര്‍ണ്ണനെറ്റിപ്പട്ട-
മണിഞ് നിരന്ന സ്വപ്നങളെണ്ണി ന്ടന്നു
ദിവ്യാനുഭൂതികള്‍ വെണ്‍ചാമരംവീശുമ്പോളന്ന്
സ്വര്‍ഗ്ഗത്തില്‍ത്തന്നെയെത്തിയോ നമ്മേളെന്ന്
തോന്നിച്ച നാളുകള്‍।

ഉത്സവപ്പറമ്പൊഴിഞു തിരക്കൊഴിഞു
ആനകള്‍ മടങി ആളുകള്‍ മടങി
തകര്‍ന്നഹ്രുദയം മറന്നെന്തോ നിനച്ച്
വെറുതെ നടക്കുമ്പോളെന്റെ കാലില്‍
തടഞതവളുടെയുടഞക്കുപ്പിവളകള്‍।
ഓര്‍മ്മകളുടഞക്കുപ്പിവളപ്പൊട്ടു-
കളായിക്കിലിങൊന്നൊരീ
ചെപ്പിലെക്കലപിലയൊന്നൊതുക്കാനല്ലോ
തോന്നുന്ന്നതൊക്കെയുംകുത്തിക്കുറിക്കാനി-
രിക്കുന്നതിപ്പൊഴും ഞാന്‍।

2 comments:

ശെഫി said...

വായിച്ചു

SHAN ALPY said...

എന്റെ ജീവിതമിന്നൊരുകരകുര
വിധിയാമൊരീ കൊച്ചുപൈതല്‍

good wishes